2022, മേയ് 19, വ്യാഴാഴ്‌ച

 

ഡിജിറ്റൽ പൂക്കളം

   ഓണാഘോഷത്തിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കള മത്സരം 2019 സെപ്റ്റംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. ഐ ടി ലാബിൽ വച്ചു നടന്ന വ്യകതിഗത ഡിജിറ്റൽ പൂക്കള മത്സരത്തിൽ 14 കുട്ടികൾ പങ്കെടുത്തു. 8 എയിലെ അലീന ബ്രൈറ്റ് ഒന്നാം സ്ഥാനവും 8 ഡിയിലെ മിഥുൻ രണ്ടാം സ്ഥാനവും 10 എയിലെ ആദിത്യ ആർ ഡി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

   ക്ലാസ് തല മത്സരം അതത് ക്ലാസ്സുകളിൽ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ അന്നേദിവസം നടത്തി. ഇതിൽ മഞ്ചുഷ ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 ഇ ഒന്നാം സ്ഥാനവും ബേബിയമ്മ ജോസഫ് ടീച്ചറിന്റെ നേതൃത്വത്തിലുള്ള 10 ബി രണ്ടാം സ്ഥാനവും സുനിൽ സാറിന്റെ നേതൃത്വത്തിലുള്ള 9 ബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഡിജിറ്റൽ പൂക്കളഡിസൈൻ 10 ഇഡിജിറ്റൽ പൂക്കളഡിസൈൻ 10 ഇ മിഥുൻ 8 ഡി മിഥുൻ 8 ഡി അലീന ബ്രൈറ്റ് 8 എ അലീന ബ്രൈറ്റ് 8 എ

 

സ്വാതന്ത്യദിനം അവിസ്മരണീയ അനുഭവം

  വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏവർക്കും അവിസ്മരണീയ അനുഭവമായി.രാവിലെ 8:45-ന് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി. റാണി ടീച്ച‍ർ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. പി. റ്റി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സാർ സ്വാതന്ത്യദിന സന്ദേശം നൽകി. ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ മുഖ്യ അതിഥിയായെത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച 'വന്ദേമാതരം ദൃഷ്യാവിഷ്കാരം' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. 

44050 2020 4 315.png 44050 2020 4 34.JPG44050 2020 4 36.JPG44050 2020 4 310.JPG

രക്തസാക്ഷികളെ സ്മരിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾ

   വെങ്ങാനൂർ: വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി.ബി.കെ.കല ടീച്ചർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ സർ നന്ദി അറിയിച്ചു. എസ്.എസ്. ക്ലബിന്റെ അധ്യാപകരായ ശ്രീ.സുനിൽ സർ, ശ്രീ. സുരേഷ് സർ ,ശ്രീമതി. വാഹിദ ടീച്ചർ തുടങ്ങിയവർ ഈ യോഗത്തിൽ നേതൃത്വം നൽകി.

 

 

 

പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ

   വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്. 

 

 

വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ

   വെങ്ങാനൂർ:2019-20 അധ്യായനവർഷത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും മലയാള മനോരമയുടെയും വിതരണോത്ഘാടനം സ്കൂളിൽ നടത്തുകയുണ്ടായി. വീടുകളിൽ വാർത്താസൗകര്യം ഇല്ലാത്താവർ ഉണ്ടെന്നുമനസ്സിലാക്കി സ്ക്കൂൾ അധികൃതരും സോമതീരം റിസോർട്ടിന്റെ മാനേജിങ് ഡിറക്റ്ററും ചേർന്ന് ദിവസേന സ്ക്കൂളിൽ പത്ത് പത്രങ്ങൾ നൽകി വാർത്താസൗകര്യം ഒരുക്കി നൽകുമെന്ന് അറിയിച്ചു.കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാനപത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സുമനസ്സുകളുടെ സഹായത്താൽ പത്രവിതരണസംരംഭം നടക്കുകയാണ്. പുല്ലാനിമുക്ക് ഗുരുവായൂരപ്പൻ അസോസിയേഷൻ ഡിറക്റ്ററും സ്പോൺസർ ചെയ്ത് ഹെഡ് മിസ്സ്ട്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭം വിജയകരമായി കൊണ്ടുപോകുന്നത് കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാൻ സഹായിക്കും 


 

പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ

   വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.

2019, ഫെബ്രുവരി 17, ഞായറാഴ്‌ച

ഭക്ഷ്യമേള 2018


                    ഈ വർഷത്തെ സ്കൂൾ ഭക്ഷ്യമേള 2018 നവംബർ 2 ന് സംഘടിപ്പിച്ചു.വൈവിധ്യമാർന്ന രുചി ഭേദങ്ങൾ കൊണ്ട് എല്ലാവരുടേയും മനസ്സും നാവും നിറഞ്ഞ ദിനമായിരുന്നു അത്. നാടൻ വിഭവങ്ങളും വിവിധ തരം പഴച്ചാറുകളും പലഹാരങ്ങളും ന്യൂ ജെൻ വിഭവങ്ങളും കൊണ്ട് മേള സമ്പന്നമായി. കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും മേളയിൽ ഒത്തുചേർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി ,ഫണ്ട് സമാഹരിയ്ക്കലായിരുന്നു മേളയുടെ പ്രധാന ലക്ഷ്യം. ബഹു.ഹെഡ്മിസ്ട്രസ് മേള ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീ . ലതാകുമാരി മേളയിൽ സന്നിഹിതയായിരുന്നു. പിറ്റിഎ ,എം പി റ്റി എ, സംരക്ഷണ സമിതി അംഗങ്ങളും അധ്യാപക അധ്യാപക ജീവനക്കാരും മേളയുടെ വിജയത്തിൽ ഒരു പോലെ പങ്കു വഹിച്ചു.